
മൂന്നരപതിറ്റാണ്ടു കാലത്തെ പൊലീസ് സർവീസ് ജീവനത്തിൽ നിന്നും ഫുട്‌ബോൾ ഇതിഹാസം ഐഎം വിജയന് ഇന്ന് ഔദ്യോഗിക പടിയിറക്കം.കേരള പൊലീസ് ടീമിൽ നിന്നും എംഎസ്പി ഡപ്യൂട്ടി കമാൻഡന്റായാണ് വിജയൻ കാക്കിയഴിക്കുന്നത്. അയിനിവളപ്പിൽ മണി വിജയൻ എന്ന ഐ എം വിജയൻ, ബ്രസീലിന് പെലെയും അർജന്റീനയ്ക്ക് മറഡോണയും ഹോളണ്ടിന് യൊഹൻ ക്രൈഫുമൊക്കെ പോലയാണ്
ഇന്ത്യൻ ഫുട്‌ബോളിന് ഐ.എം വിജയൻ ഇതിഹാസത്തിന്റെ പിറവി കേരളനാട്ടിലെന്നത് നമ്മൾ മലയാളികൾക്ക് അലങ്കാരവും അഹങ്കാരവുമാണ് കോച്ച് ടി.കെ ചാത്തുണ്ണിയും സ്പോർട്സ് കൗൺസിൽ സെക്രട്ടറി എം.സി.രാധാകൃഷ്ണനും നൽകിയ കത്തുമായി പൊലീസ് ടീമിന്റെ ട്രയൽസിൽ പങ്കെടുക്കാൻ പോകുമ്‌ബോൾ വിജയന് പതിനെട്ട് തികഞ്ഞിരുന്നില്ല. അന്നത്തെ ഡിജിപി എംകെ ജോസഫ് ആറ് മാസത്തിന്റെ സാങ്കേതികപറഞ്ഞ് മടക്കി അയച്ചിരുന്നുവെങ്കിൽ ഐഎം വിജയനെന്ന ഇതിഹാസം ഉണ്ടാവുമായിരിന്നില്ല.
പ്രായത്തിനപ്പുറം പ്രതിഭയ്ക്ക് കൈകൊടുത്തു എം.കെ ജോസഫ് വിജയനെ അതിഥി താരമായി ടീമിലെത്തു.പന്ത് കാലിലെത്തിയാൽ വിജയനോളം മൂപ്പ് മറ്റൊന്നിനുമില്ലെന്നത് വേറെ കാര്യം പതിനെട്ട് തികഞ്ഞതോടെ വിജയൻ പൊലീസായി 1967ൽ ഹവിൽദാറായിട്ടായിരുന്നു നിയമനമായത് അരവയറിന്റെ അരക്ഷിതത്വത്തിൽ നിന്ന് വിജയനും കുടുംബത്തിനും സുരക്ഷിതത്വത്തിന്റെ തണൽ കൂടിയായിരുന്നു പൊലീസ് ജോലി.കേരള പൊലീസ് ടീമിന്റെ ഗോൾഡൻ ജനറേഷനും അവിടെ തുടക്കമായി.
യു. ഷറഫലി, കുരികേശ് മാത്യു. വി.പി. സത്യൻ, കെ ടി ചാക്കോ, സി.വി.പാപ്പച്ചൻ ഐഎം. വിജയൻ. രാജ്യത്തെ മുഴുവൻ ഫോഴ്‌സിനും തടുക്കാൻ പറ്റാത്ത ടീമായി മാറി കേരള പൊലീസ് ടീം. രണ്ട് ഫെഡറേഷൻ കപ്പ് നേടിയ പൊലീസ് ടീം 93ലെ കേരളത്തിന്റെ സന്തോഷ് ട്രോഫി നേട്ടത്തിലും നിർണായക കണ്ണിയായി. ഇതിനിടെ രണ്ട് തവണ ടീം വിട്ട വിജയൻ 2011ൽ വീണ്ടും പൊലീസ് കുപ്പായമണിഞ്ഞു. അങ്ങനെയുള്ള 38 വർഷം നീണ്ട വിജയന്റെ പൊലീസ് സർവീസിനാണ് അവസാനമാകുന്നത്. നക്ഷത്രമില്ലാത്ത ഹവിൽദാറിൽ നിന്ന് മൂന്ന് നക്ഷത്രങ്ങളുള്ള ഡപ്യൂട്ടി കമാൻഡന്റെ