Banner Ads

കട്ടിലിന്റെ ദ്വാരത്തിൽ കൈ കുടുങ്ങി; അഞ്ചുവയസുകാരിയെ രക്ഷിക്കാൻ അഗ്നിരക്ഷാ സേനയെത്തി

കൊച്ചി:വൈപ്പിൻ അഗ്നിരക്ഷാ സേനയുടെ സമയോചിതമായ ഇടപെടൽ കട്ടിലിൽ കുടുങ്ങിയ കുട്ടിയെ രക്ഷപ്പെടുത്തി.c. ഇന്നലെ രാത്രി 7.15ന് ഞാറയ്ക്കൽ ക്രിസ്തു ജയന്തി ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ഇരുമ്പു കട്ടിലിൽ അഞ്ചുവയസുകാരിയുടെ വിരൽ കുടുങ്ങിപോവുകയായിരുന്നു.

ഇരുമ്പ് കട്ടിലിലുള്ള ദ്വാരത്തിലാണ് കൈവിരൽ അബദ്ധത്തിൽ കുടുങ്ങിയത്. ആശുപത്രിയിൽ നിന്ന് വിവരം അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഉടൻ തന്നെവൈപ്പിൻ അഗ്നിരക്ഷാ നിലയത്തിൽ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തുകയും കട്ടറും ഷിയേഴ്സും ഉപയോഗിച്ച് കട്ടിലിന്‍റെ ദ്വാരത്തിന് സമീപമുള്ള ഭാഗം നീക്കം ചെയ്ത് കുട്ടിയുടെ വിരൽ സുരക്ഷിതമായി പുറത്തെടുക്കുകയായിരുന്നു. വിരൽ കുടുങ്ങിയപ്പോള്‍ കുട്ടി പരിഭ്രാന്തിയിലായെങ്കിലും സുരക്ഷിതമായി പുറത്തെടുക്കാനായതിന്‍റെ ആശ്വാസത്തിലാണ് കുടുംബംഗങ്ങള്‍.