Banner Ads

കോഴിക്കോട് ഗോകുലം മാളിൽ തീപിടിത്തം: ആളപായമില്ല.

കോഴിക്കോട്:കോഴിക്കോട് അരയിടത്ത്പാലത്തുള്ള ഗോകുലം മാളിൽ ഇന്ന് രാവിലെ 7.45ഓടെ തീപിടിത്തമുണ്ടായി. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലെ ഇലക്ട്രോണിക്സ് വിഭാഗത്തിൽനിന്നാണ് തീ ഉയർന്നത്.

അപകട വിവരം അറിഞ്ഞയുടൻതന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തീ പെട്ടെന്ന് അണയ്ക്കാൻ കഴിഞ്ഞെങ്കിലും മാളിനുള്ളിൽ പുക വ്യാപിച്ചു. ഇതേത്തുടർന്ന് ഒരാൾക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്. ആളപായമോ വലിയ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്ന് ഗോകുലം മാൾ സി.ഇ.ഒ മാധ്യമങ്ങളോട് പറഞ്ഞു.

മാളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാൽ, ലിഫ്റ്റിനുള്ളിൽ കുടുങ്ങിയ ഒരാളെ പിന്നീട് ഫയർഫോഴ്സ് രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ജീവനക്കാർ മാളിൽനിന്ന് സുരക്ഷിതമായി പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും സമയോചിതമായ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാകാൻ കാരണം.