
തിരുവനന്തപുരം : പണയം വെച്ച സ്വർണ്ണത്തിൽ തട്ടിപ്പ് നടത്തിയ സംഭവത്തിൽ സ്വകാര്യ ധനകാര്യ സ്ഥാപന ഉടമ അറസ്റ്റിൽ. വെഞ്ഞാറമൂട് ജംഗ്ഷനിൽ ധനകാര്യ സ്ഥാപനം നടത്തിയിരുന്ന തൈക്കാട് സ്വദേശി ബിജു (52) ആണ് വെഞ്ഞാറമൂട് പോലീസിന്റെ പിടിയിലായത്. അമ്പലംമുക്ക് സ്വദേശിയായ വീട്ടമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ്.
സ്ഥാപനത്തിൽ പണയം വെച്ച സ്വർണം തിരിമറി നടത്തിയെന്നാണ് കേസ്. ബിജുവിനെതിരെ മുൻപും സാമ്പത്തിക തട്ടിപ്പുകളുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ നിലവിലുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.