Banner Ads

സിനിമാ പ്രവർത്തകർ എംഡിഎംഎയുമായി പിടിയിൽ; മെറി ബോയ്‌സ് അണിയറപ്രവർത്തകർ അറസ്റ്റിൽ

കൊച്ചി: രാസലഹരിയുമായി സിനിമയുടെ അണിയറ പ്രവർത്തകരെ എക്‌സൈസ് സംഘം പിടികൂടി. മെറി ബോയ്‌സ് എന്ന സിനിമയുടെ ആർട്ട് വർക്കർമാരായ രതീഷ്, നിഖിൽ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ഇരുവരും കണ്ണൂർ സ്വദേശികളാണ്. രഹസ്യ വിവരത്തെത്തുടർന്ന് കുന്നത്തുനാടിന് സമീപമുള്ള ഒരു ലോഡ്ജിൽ എക്‌സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

ഇവരിൽ നിന്ന് രണ്ട് ഗ്രാമിലധികം എംഡിഎംഎ കണ്ടെടുത്തു. കൂടാതെ ആറ് ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവർ ലഹരി ഉപയോഗിക്കുന്നവരാണോ, ആരാണ് ഇവർക്ക് ലഹരി കൈമാറിയത്, ഇത് വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചതാണോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതായി എക്‌സൈസ് സംഘം അറിയിച്ചു.