Banner Ads

തലസ്ഥാനത്ത് പനിബാധിതരുടെ എണ്ണം കുതിച്ച്‌ ഉയരുന്നു; മരുന്നുക്ഷാമമെന്ന് പരാതി

തിരുവനന്തപുരം: തലസ്ഥാനത്ത് വീണ്ടും പനിബാധിതരുടെ എണ്ണംകുത്തനെ കുതിച്ച്‌ ഉയരുകയാണ്. കഴിഞ്ഞമാസം 31 മുതല്‍ ഈ മാസം 8 വരെ സർക്കാർ കണക്കില്‍ പനി ബാധിച്ച്‌ ചികിത്സ തേടിയവരുടെ എണ്ണം 7305 എന്നാണ്. ഇവയ്ക്ക് ഒപ്പം വയറിളക്ക രോഗങ്ങള്‍ ഉണ്ടാകുന്നവരുടെ എണ്ണത്തിലും വൻ തോതിൽ വർധനയുണ്ട്.

ജില്ലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ മരുന്ന് വിതരണം കാര്യക്ഷമമല്ലെന്ന് പരാതികള്‍ വ്യാപകമാണ്. പലയിടത്തും പാരസെറ്റമോള്‍ മാത്രമാണ് ലഭിക്കുന്നത്. ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള സൗജന്യ മരുന്നുകള്‍ സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് വാങ്ങേണ്ട സ്ഥിതിയാണ്.62 പേർക്ക് ഡെങ്കി സ്ഥീരീകരിച്ചു. 51 പേർക്ക് ചിക്കൻപോക്സും 19 പേർക്ക് എലിപ്പനിയും പിടിപ്പെട്ടു. തുടർച്ചയായി മഴയുണ്ടായതിന് പിന്നാലെയാണ് പനിബാധിതരുടെ എണ്ണം വീണ്ടും ഉയർന്നത്.

കോർപറേഷൻ പരിധിയിലും പുറത്തും പനി ബാധിതരുടെ എണ്ണത്തില്‍ വർധനയുണ്ടായി. പൂന്തുറ, നെടുമങ്ങാട്, കുളത്തൂർ,കണ്ണമൂല, പാങ്ങാപ്പാറ, പാലോട്, വെള്ളനാട്,കല്ലിയൂർ,ആനാട്, നേമം, പെരിങ്ങമല, അമ്ബലത്തറ, വട്ടിയൂർക്കാവ്, അണ്ടൂർക്കോണം, പൂഴനാട്, പേരൂർക്കട, പുല്ലുവിള, പാറശാല, അമ്ബൂരി, പെരുങ്കടവിള, വെട്ടൂർ, കടകംപള്ളി, കിളിമാനൂർ, കുറ്റിച്ചല്‍, വർക്കല, കരവാരം, കാഞ്ഞിരംകുളം, തുടങ്ങിയ സ്ഥലങ്ങളിലാണ് ‍ഡെങ്കി പനി സ്ഥീരീകരിച്ചത്. പനിക്ക് ഒപ്പം ചിക്കൻ പോക്സ് പിടികൂടുന്നവരുടെ എണ്ണം വർധിക്കുന്നതും ആശങ്കയുയർത്തുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *