Banner Ads

ദേശീയ പുരസ്‌കാര തിളക്കത്തിൽ ഫെമിനിച്ചി ഫാത്തിമ; മികച്ച മലയാള ചിത്രം

ദില്ലി : 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം ഫെമിനിച്ചി ഫാത്തിമ സ്വന്തമാക്കി. നവാഗതനായ ഫാസിൽ മുഹമ്മദാണ് ചിത്രത്തിന്റെ സംവിധായകൻ. സമകാലിക സാമൂഹിക പശ്ചാത്തലത്തിൽ സ്ത്രീപക്ഷ ചിന്തകളെയും വ്യക്തിത്വത്തെയും അടയാളപ്പെടുത്തിയ ചിത്രമാണ് ഫെമിനിച്ചി ഫാത്തിമ.

പ്രമേയത്തിലെ പുതുമയും ശക്തമായ കഥാപാത്രസൃഷ്ടിയുമാണ് ചിത്രത്തെ പുരസ്‌കാരത്തിന് അർഹമാക്കിയതെന്ന് ജൂറി വിലയിരുത്തി. പ്രാദേശിക ഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിലാണ് മികച്ച മലയാള സിനിമയ്ക്കുള്ള പ്രഖ്യാപനമുണ്ടായത്.