
മലപ്പുറം:സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചുവെന്ന് ആരോപിച്ച് ഡിവൈഎസ്പിക്കെതിരെ വനിതാ സബ് ഇൻസ്പെക്ടർ പരാതി നൽകി. മലപ്പുറം മുൻ ഡി.സി.ആർ.ബി. ഡിവൈഎസ്പിയായിരുന്ന വി. ജയചന്ദ്രനെതിരെയാണ് മലപ്പുറം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
വനിതാ എസ്.ഐയുടെ പരാതിയിൽ ഡിവൈഎസ്പി മാനസികമായി പീഡിപ്പിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തുവെന്ന് പറയുന്നു. ഈ വിഷയത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി മലപ്പുറം പോലീസ് അറിയിച്ചു.