
ബിജെപി നേതാവും നടനുമായബി ജെ പി നേതാ ജി. കൃഷ്ണകുമാറിൻ്റെ മകൾദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ വനിതാ ജീവനക്കാർ സാമ്പത്തിക തിരിമറി നടത്തിയതിന്റെ തെളിവുകൾ കണ്ടെത്തിയതായി പോലീസ് പ്രത്യേക അന്വേഷണസംഘം. കഴിഞ്ഞ 11 മാസത്തിനിടയിലെ ഇവരുടെ യുപിഐ ബാങ്ക് ഇടപാടുകളിൽ പരിശോധിച്ചപ്പോഴാണ് ലക്ഷങ്ങളുടെ കൈമാറ്റം സ്ഥിരീകരിച്ചത്.
ഇതിൽ ഭൂരിഭാഗം തുകയും പിൻവലിച്ചെന്നും കണ്ടെത്തൽ. ഓഡിറ്ററെ ഉപയോഗിച്ച് ബാങ്ക് ഇടപാടുകൾ വീണ്ടും പരിശോധിക്കാനും പൊലീസ് തീരുമാനിച്ചു. ഓഹ് ബൈ ഓസി’യുടെ ക്യുആർ കോഡിൽ തിരിമറി നടത്തി, ഉപഭോക്താക്കൾ അയക്കുന്ന പണം ജീവനക്കാരുടെ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് ആരോപണം. സ്ഥാപനത്തിലേക്ക് വരുന്ന ഓർഡറുകളിൽ ചിലത് മാത്രം ദിയ കൃഷ്ണയെ അറിയിക്കുകയും, ബാക്കിയുള്ളവയുടെ പേയ്മെന്റ് സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നതായും ആരോപണമുണ്ട്.
സ്ഥാപനത്തിലെ മൂന്ന് ജീവനക്കാർ ചേർന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് കാണിച്ച് ദിയ കൃഷ്ണ പോലീസിൽ പരാതി നൽകിയിരുന്നു. പണം തിരികെ ആവശ്യപ്പെട്ടപ്പോൾ എട്ടുലക്ഷം രൂപ ജീവനക്കാർ മടക്കി നൽകിയെന്നും അതിനുപിന്നാലെ അവർ പോലീസിൽ പരാതി നൽകിയെന്നുമാണ് ദിയയുടെ ഭാഗം.11 മാസമായി സാമ്‌ബത്തിക ഇടപാടുകൾ നടത്തിയത് സ്റ്റാഫുകൾ ആണ്. ഇവരുടെ അക്കൗണ്ടിലേക്ക് വന്നത് 27 ലക്ഷം രൂപയാണ്. ശമ്ബളം ഒഴിച്ചുള്ള മുഴുവൻ തുകയും തിരിച്ചു നൽകിയെന്നും ഇതിന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് അടക്കമുള്ള തെളിവുകൾ കോടതിയിൽ നൽകുമെന്നും അഭിഭാഷകൻ വ്യക്തമാക്കി