Banner Ads

വിളകളുടെ കൂട്ടുകാരായി കർഷകസംഘം; പുതിയൊരു കാർഷിക വിപ്ലവത്തിന് തുടക്കം

പാലക്കാട്: സമ്മേളനങ്ങളും സമരങ്ങളും മാത്രമല്ല മണ്ണിൽ ഇറങ്ങി പൊന്നുവിളയിക്കാനും മുന്നിൽ തന്നെയുണ്ട് കർഷകസംഘം. പട്ടാമ്പി പെരുമുടിയൂർ പാടശേഖരത്തിൽ ആണ് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നെൽകൃഷി ആരംഭിച്ചത്.

കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുവാനും സമ്മേളനങ്ങളും സമരങ്ങളും നടത്തുമ്പോഴും കാർഷിക മേഖലയിലും സജീവമാണ് പെരുമുടിയൂരിലെ കർഷകസംഘം വില്ലേജ് കമ്മിറ്റി. പെരുമുടിയൂർ പാടശേഖരത്തിലാണ് കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നടീൽ നടന്നത്. മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

അൻപതോളം സ്ത്രീകൾ അടങ്ങിയ തൊഴിൽ സേനയുടെ നേതൃത്വത്തിലാണ് ഞാറുകൾ നടുന്നത്. സ്ത്രീകൾക്ക് സ്ഥിരം തൊഴിലും വരുമാനവും ഉറപ്പാക്കുന്നതോടൊപ്പം നെൽകൃഷി 250 ഏക്കർ പാടശേഖരത്തിലേക്ക് വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.