Banner Ads

കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവം: അട്ടപ്പാടിയിൽ ശക്തമായ ജനകീയ പ്രതിഷേധം

അട്ടപ്പാടി: കാട്ടാന ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ പ്രതിഷേധം. കർഷകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ അട്ടപ്പാടി താവളത്ത് റോഡ് ഉപരോധിച്ചു. ചിന്ന തടാകം മണ്ണാർക്കാട് റോഡിലാണ് സമരം നടന്നത്. ഇന്നലെ വൈകുന്നേരം ആണ് ബൈക്കിൽ സഞ്ചരിച്ചിരുന്ന അട്ടപ്പാടി സ്വദേശി ശാന്തകുമാറിനെ കാട്ടാന ആക്രമിച്ചത്.

നാട്ടുകാർ ഓടിക്കോടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അട്ടപ്പാടി ജനവാസ മേഖലയിൽ എത്തുന്ന ആനകളെ തുരത്തുമെന്ന ഉറപ്പുനൽകാതെ ശാന്തകുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു സമരം. ഇതേ തുടർന്ന് മണ്ണാർക്കാട് ഡി എഫ് ഒ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തുകയും ചില ഉറപ്പുകൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കുകയും ചെയ്തു.