Banner Ads

പെരുമ്പാവൂരിൽ കുടുംബകലഹം കൊലപാതകത്തിൽ കലാശിച്ചു; ദമ്പതികൾ മരിച്ച നിലയിൽ, മകന് ഗുരുതര പരിക്ക്

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ദമ്പതികളെ വീടിനുള്ളിലും പരിസരത്തുമായി മരിച്ച നിലയിൽ കണ്ടെത്തി. ചന്ദ്രൻ, ഭാര്യ അംബിക എന്നിവരാണ് മരിച്ചത്. അംബികയെ കൊലപ്പെടുത്തിയ ശേഷം ചന്ദ്രൻ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ ഇവരുടെ മകന് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് പുലർച്ചെയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. ചന്ദ്രൻ്റെ മൃതദേഹം വീടിന് പുറത്തെ മരത്തിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളെത്തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്ന് സംശയിക്കുന്നു.

ആക്രമണത്തിൽ മാരകമായി പരിക്കേറ്റ മകനെ ഉടൻ തന്നെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മകൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.