
കാസർഗോഡ്:കുറ്റിക്കോലിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ കഴുത്തിന് വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. കുറ്റിക്കോൽ ടൗണിലെ ഓട്ടോ ഡ്രൈവറായ സുരേന്ദ്രനാണ് (51) ഭാര്യ സിനിയെ (46) ആക്രമിച്ച ശേഷം ജീവനൊടുക്കിയത്.
വെള്ളിയാഴ്ച രാവിലെ കുറ്റിക്കോൽ പയന്തങ്ങാനത്താണ് സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സിനി തൊട്ടടുത്ത വീട്ടിലേക്ക് ഓടിരക്ഷപ്പെട്ടു. ഉടൻതന്നെ ഇവരെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽക്കാരൻ വീട്ടിലെത്തിയപ്പോഴാണ് സുരേന്ദ്രനെ സ്റ്റെയർകേസിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഒടയഞ്ചാൽ നായിക്കയം സ്വദേശിനിയാണ് സിനി. ഈ ദമ്പതികൾക്ക് അഞ്ച് വയസ്സുള്ള ഒരു പെൺകുട്ടിയും രണ്ട് വയസ്സുള്ള ഒരു ആൺകുട്ടിയുമുണ്ട്. കുടുംബപ്രശ്നങ്ങളാണ് ഈ ദുരന്തത്തിന് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ബേഡകം പോലീസ് അന്വേഷണം ആരംഭിക്കുകയും ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു.