Banner Ads

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും ഇനി പുസ്‌തകം തുറന്നുവച്ച്‌ പരീക്ഷയെഴുതാം

തിരുവനന്തപുരം: ഓപ്പണ്‍ബുക്ക് പരീക്ഷയിലേക്ക് മാറുന്നു നാലുവർഷ ബിരുദം നടപ്പായതോടെ സംസ്ഥാനത്തെ സർവകലാശാലകളെല്ലാം പുതിയ പരിഷ്ക്കരണത്തിലേക്ക്.

പരീക്ഷാ പരിഷ്‌കാരത്തിന്റെ ഭാഗമായി ഇത്തവണ ഓണ്‍സ്‌ക്രീൻ പുനർമൂല്യനിർണയവുമുണ്ടാകും അതിന്റെ ആദ്യപടിയായി നവംബറിലെ ഒന്നാം സെമസ്റ്റർ പരീക്ഷയില്‍ പഠനനേട്ടം അടിസ്ഥാനമാക്കിയുള്ള മൂല്യനിർണയം നടപ്പാക്കും.പ്രവേശനം മുതല്‍ പരീക്ഷാഫലം വരെയുള്ള വിവരം സൂക്ഷിക്കാൻ വിദ്യാർത്ഥികള്‍ക്ക് സവിശേഷ തിരിച്ചറിയല്‍ രേഖ ഉള്‍പ്പെടെ മഭ്യമാക്കി സർവകലാശാലകളെ ‘കെ – റീപ്പ്’ സോഫ്റ്റ്‌വെയർ വഴി ഒരു കുടക്കീഴിലാക്കാനാണ് തീരുമാനം.

ഏകീകൃത അക്കാഡമിക് കലണ്ടർ അനുസരിച്ച് ഒന്നാം സെമസ്റ്റർ പരീക്ഷ നവംബർ രണ്ടുമുതല്‍ 22 വരെ കോളേജുകള്‍ തന്നെ നടത്തും. തുടർന്ന്, ഡിസംബർ രണ്ടിന് മാത്രമേ കോളേജ് തുറക്കൂ. ഇതിനിടെയുള്ള അവധിക്കാലത്ത് കോളേജുകളില്‍ മൂല്യനിർണയം നടക്കും. കോളേജുകള്‍ അടച്ചിട്ടുള്ള മൂല്യനിർണയം പാടില്ല. ഡിസംബർ 22നുള്ളില്‍ പരീക്ഷാഫലം പ്രസിദ്ധീകരിക്കും.

കെ – റീപ്പിന് ഇനിയും ഒരുവർഷം വേണ്ടിവരുമെന്നതിനാല്‍ അതുവരെ സർവകലാശാലകളില്‍ ഡിജിറ്റല്‍ ഫയല്‍ ഏർപ്പെടുത്തും. പരീക്ഷാനടത്തിപ്പിന് കോളേജുകള്‍ക്ക് പ്രോട്ടോക്കോള്‍ തയ്യാറാക്കി നല്‍കാനാണ് നിർദേശം.പഠനനേട്ടം അടിസ്ഥാനമാക്കി വിദേശ സർവകലാശാലകളിലെ രീതിയിലാണ് മൂല്യനിർണയം. ഒരു സെമസ്റ്റർ കാലയളവില്‍ വിദ്യാർത്ഥിയുടെ ധാരണ, ഓർമ, പ്രയോഗം, വിശകലനം, മൂല്യനിർണയം, സൃഷ്‌ടിപരത തുടങ്ങിയ അഞ്ച് ഘടകങ്ങള്‍ വിലയിരുത്തുന്നതണ് ഈ രീതി. ഒന്നാം സെമസ്റ്ററില്‍ ഇത് പരിചയപ്പെടുത്തിയ ശേഷം രണ്ടാം സെമസ്റ്റർ മുതല്‍ ഓപ്പണ്‍ ബുക്ക് നടപ്പാക്കാനാണ് തീരുമാനം .

Tag

Leave a Reply

Your email address will not be published. Required fields are marked *