Banner Ads

എമിറേറ്റ്‌സ് എയർലൈൻസിൽ; ഒക്ടോബർ മുതൽ പവർ ബാങ്കുകൾക്ക് പൂർണ്ണ നിരോധനം

ഇനിമുതൽ വിദേശയാത്രക്ക് എമിറേറ്റ്‌സ് എയർലൈൻസ് തിരഞ്ഞെടുക്കുന്നവർ വിമാനത്തിൽ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിൽ ശ്രദ്ധിക്കണം. 2025 ഒക്ടോബർ മുതൽ എമിറേറ്റ്‌സ് വിമാനങ്ങളിൽ പവർ ബാങ്കുകൾ നിരോധിക്കാൻ തീരുമാനമായി.

പവർ ബാങ്കുകളിൽ അടങ്ങിയിട്ടുള്ള ലിഥിയം അയേൺ, ലിഥിയം പോളിമർ ബാറ്ററികൾക്ക് തകരാർ സംഭവിച്ചാൽ തീപിടിത്തത്തിന് കാരണമായേക്കാം. വിമാനത്തിനുള്ളിലെ അപകടസാധ്യത ഒഴിവാക്കുന്നതിനാണ് ഈ നിരോധനം ഏർപ്പെടുത്തുന്നതെന്ന് എയർലൈൻസ് വ്യക്തമാക്കി.

ദീർഘദൂര യാത്ര ചെയ്യുന്നവർ തങ്ങളുടെ ഇലക്ട്രോണിക് ഉപകരണങ്ങൾ പൂർണ്ണമായും ചാർജ് ചെയ്ത ശേഷം മാത്രം യാത്ര ആരംഭിക്കണം. വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നതിനും നിരോധനമുണ്ട്. പൂർണ്ണ നിരോധനം വരുന്നതിന് മുൻപ് യാത്രക്കാർക്ക് 100 വാട്ട് അവറിൽ താഴെയുള്ള ഒരു പവർ ബാങ്ക് കൈവശം വെക്കാൻ അനുമതിയുണ്ടായിരുന്നു.

എന്നാൽ ഈ പവർ ബാങ്ക് വിമാന യാത്രയിലുടനീളം ഉപയോഗിക്കാൻ പാടില്ല എന്ന നിബന്ധനയുണ്ട്. സിങ്കപ്പൂർ എയർലൈൻസ്, കൊറിയൻ എയർ, ചൈന എയർലൈൻസ് തുടങ്ങിയ വിമാനക്കമ്പനികളും സമാനമായ നിയന്ത്രണങ്ങൾ നടപ്പാക്കിയിട്ടുണ്ട്.