
പാലക്കാട്: ജനവാസ മേഖലയോടു ചേർന്ന റെയിൽവേ ട്രാക്കിലേക്കു കയറിയ ആന രക്ഷപ്പെട്ടതു ലോക്കോ പൈലറ്റിന്റെ സമയോചിത ഇടപെടലിൽ. ഇന്നലെ രാവിലെ വാളയാറിനടുത്ത് ചെല്ലങ്കാവിനു സമീപമാണു സംഭവം. മേഖലയിലെ ഒറ്റയാനായ പിടി 14 ആണ് ട്രെയിൻ വരുമ്പോൾ പാളം മുറിച്ചു കടക്കാൻ തുടങ്ങിയത് . ആനയെ കണ്ട ലോക്കോ പൈലറ്റ് വളരെ ശ്രമപ്പെട്ട് ട്രെയിൻ നിർത്തുകയായിരുന്നു. ആന പിന്മാറാൻ മെമു 10 മിനിറ്റിലേറെ യാണ് നിർത്തിയിട്ടത്.