Banner Ads

പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നു എന്ന റിപ്പോർട്ടുകൾക്കെതിരെ; വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നു എന്ന റിപ്പോർട്ടുകൾക്കെതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ശക്തമായി രംഗത്തെത്തി. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ നടക്കുന്ന ഈ പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. അതേസമയം, വിദ്യാർത്ഥികൾക്കിടയിൽ ലഹരി വിരുദ്ധ അവബോധം വളർത്തുന്നതിനായി സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പ് നെയിം സ്ലിപ്പുകൾ പുറത്തിറക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.

പൊതുവിദ്യാലയങ്ങളുടെ ഭാവിയെക്കുറിച്ച് മന്ത്രി വി. ശിവൻകുട്ടി
പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടേണ്ടവയല്ല, അവ സംരക്ഷിക്കപ്പെടണം എന്നതാണ് ഇടതുപക്ഷ സർക്കാരിന്റെ നയമെന്ന് വി. ശിവൻകുട്ടി അടിവരയിട്ടു പറയുന്നു. 2011-2016 കാലയളവിൽ യു.ഡി.എഫ്. സർക്കാർ തകർത്ത പൊതുവിദ്യാഭ്യാസ മേഖലയെ തിരികെ കൊണ്ടുവരാനും ശക്തിപ്പെടുത്താനും വേണ്ടിയാണ് 2016-ൽ അധികാരത്തിൽ വന്ന എൽ.ഡി.എഫ്. സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ആരംഭിച്ചതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.കൂടാതെ പ്ലാൻ ഫണ്ട് മുതലായവ ഉപയോഗിച്ച്‌ വലുതും ചെറുതുമായ നിർമ്മാണ പ്രവർത്തനങ്ങള്‍ നടക്കുകയല്ലേ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞവും തുടർന്നുള്ള വിദ്യാകിരണം മിഷനും ഉണ്ടാക്കിയ ആത്മവിശ്വാസം പൊതുവിദ്യാഭ്യാസ മേഖലയില്‍ എത്ര വലുതാണ്. പതിനൊന്ന് ലക്ഷത്തോളം കുട്ടികളെയല്ലേ പൊതുവിദ്യാലയങ്ങളില്‍ രക്ഷിതാക്കള്‍ അധികമായി അയച്ചത്.

ഇത്തരം കാര്യങ്ങള്‍ മറച്ചു പിടിക്കാനാണ് സ്‌കൂള്‍ പൂട്ടല്‍ വാദം ഉയർത്തുന്നത്. കേരളത്തില്‍ ചിലയിടങ്ങളില്‍ എങ്കിലും സ്‌കൂള്‍ കുട്ടികള്‍ തീരെ വരാത്തതിനാല്‍ ചില സ്‌കൂളുകള്‍ സ്വയം ഇല്ലാതാകുന്ന അവസ്ഥ ഉണ്ട്. ആയിരത്തി തൊള്ളായിരത്തി അമ്ബത്തിയൊമ്ബത് മുതലുള്ളതാണ് ഈ അവസ്ഥ.

കേരള വിദ്യാഭ്യാസ ചട്ടങ്ങളില്‍ സ്‌കൂളുകള്‍ തുടങ്ങുന്നതിനും കുട്ടികള്‍ ഇല്ലെങ്കില്‍ അടയ്ക്കുന്നതിനുമുള്ള വകുപ്പുകളുണ്ട്. ഇക്കാര്യങ്ങള്‍ പാലിക്കാത്ത സംഭവങ്ങള്‍ ഉണ്ടോ എന്ന് അന്വേഷിക്കും. ഉണ്ടെങ്കില്‍ നടപടി ഉണ്ടാകും. കണ്ണൂർ ജില്ലയിലെ പ്രശ്‌നം തന്നെ എടുക്കാം. മേലൂർ ജൂനിയർ ബേസിക് സ്‌കൂളില്‍ അഞ്ചില്‍ താഴെ മാത്രം കുട്ടികളാണുണ്ടായിരുന്നത്. രണ്ടായിരത്തി ഇരുപത്തി മൂന്നില്‍ ആ കുട്ടികളും റ്റി.സി. വാങ്ങി തൊട്ടടുത്ത സ്‌കൂളിലേക്ക് മാറി. കുട്ടികളില്ലാത്തതിനാല്‍ പ്രസ്തുത സ്‌കൂള്‍ പ്രവർത്തിക്കാത്ത സാഹചര്യം ഉണ്ടായി. ഇതേ സ്ഥിതി തന്നെയായിരുന്നു പരിമഠം എല്‍.പി. സ്‌കൂളില്‍ ഉണ്ടായത്.

രണ്ടായിരത്തി ഇരുപത്തി മൂന്നില്‍ അവിടെ പഠിച്ചിരുന്ന ആറ് കുട്ടികളും തൊട്ടടുത്ത എയിഡഡ് സ്‌കൂളില്‍ ചേർന്നു. കുട്ടികള്‍ ആരും ഇല്ലാത്തതിനാല്‍ പ്രസ്തുത സ്‌കൂള്‍ പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായി. അഴീക്കോട് ഈസ്റ്റ് എല്‍.പി.എസില്‍ രണ്ടായിരത്തി ഇരുപത്തി രണ്ടില്‍ തന്നെ ഇതേ അവസ്ഥ സംജാതമായി.

തളിപ്പറമ്ബ് സൗത്ത് ഉപജില്ലയിലെ ഇന്ത്യൻ പബ്ലിക് സ്‌കൂള്‍ പെരുങ്ങാടി എന്ന അണ്‍ എയിഡഡ് സ്ഥാപനം അടച്ചു പൂട്ടിയതിന്റെ ഉത്തരവാദിത്തവും എല്‍.ഡി.എഫ്. സർക്കാരിന്റെ തലയില്‍ കെട്ടി വയ്ക്കാൻ ശ്രമം നടത്തുകയാണ് ഒരു കൂട്ടം മാധ്യമങ്ങള്‍. എന്നാല്‍ യു.ഡി.എഫ്. എന്താണ് ചെയ്തത്? കോഴിക്കോട് പട്ടണത്തില്‍ അമ്ബത്തിയാറ് കുട്ടികള്‍ പഠിച്ചിരുന്ന മലാപറമ്ബ് എ.യു.പി. സ്‌കൂള്‍ അടച്ചു പൂട്ടാൻ തീരുമാനിക്കുകയും ഇരുളിന്റെ മറവില്‍ ബുള്‍ഡോസർ ഉപയോഗിച്ച്‌ പൊളിച്ചു മാറ്റാൻ ഒത്താശ ചെയ്യുകയും ചെയ്തു. ലാഭകരമല്ലെന്നു പറഞ്ഞ് പൂട്ടാനുള്ള 1400 സ്കൂളുകളുടെ പട്ടികയും യുഡിഎഫ് സർക്കാർ തയ്യാറാക്കി. ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി യു.ഡി.എഫ്. സർക്കാരിന് പുറകോട്ടു പോകേണ്ടി വന്നു.

ഇതുപോലെ കോഴിക്കോട് എ.യു.പി.എസ്. പാലാട്ട്, മലപ്പുറം ജില്ലയില്‍ 67 കുട്ടികള്‍ പഠിച്ചിരുന്ന എ.എല്‍.പി.എസ്. മാങ്ങാട്ടുമുറി, തൃശ്ശൂർ ജില്ലയിലെ പി.എം.എല്‍.പി.എസ്. കിരാലൂർ എന്നിവ അടച്ചു പൂട്ടാൻ യു.ഡി.എഫ്. സർക്കാർ ഉത്തരവിടുകയുണ്ടായി. പക്ഷേ കേരള ജനത അതിനെ ചെറുത്തു തോല്‍പ്പിക്കുകയാണ് ഉണ്ടായത്. രണ്ടായിരത്തി പതിനാറില്‍ അധികാരത്തില്‍ വന്ന എല്‍.ഡി.എഫ്. സർക്കാർ യു.ഡി.എഫ്. സർക്കാർ ഇറക്കിയ ഉത്തരവ് പിൻവലിക്കുകയും പൂട്ടാൻ തീരുമാനിച്ച സ്‌കൂളുകള്‍ എല്ലാം ഏറ്റെടുക്കുകയും ചെയ്തു.

പൊതുവിദ്യാലയങ്ങള്‍ അടച്ചു പൂട്ടേണ്ടവ അല്ലെന്നും അവ സംരക്ഷിക്കപ്പെടേണ്ടതുമാണെന്ന ഇടതുപക്ഷ നയവും സർക്കാർ ഖജനാവില്‍ സമ്ബത്തില്ല എന്നും അതിനായി പൊതുപണം ചെലവഴിക്കില്ലെന്നും നിലപാട് എടുത്ത യു.ഡി.എഫ്. നയങ്ങളും തിരിച്ചറിയാൻ കേരള സമൂഹത്തിന് കഴിയും.
അതേസമയം ലഹരിയ്‌ക്കെതിരായ അവബോധം ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് നെയിം സ്ലിപ്പ് പുറത്തിറക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ലഹരിയുടെ ദൂഷ്യ വശങ്ങളെപ്പറ്റി കുട്ടിക്കാലം മുതലേ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് നെയിം സ്ലിപ്പ് തെരഞ്ഞെടുത്തത്.