Banner Ads

ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തി; പ്രവാസിക്ക് നഷ്ടമായത് ഒന്നരക്കോടി രൂപ

കോഴിക്കോട് : ജില്ലയിൽ വൻ ഡിജിറ്റൽ തട്ടിപ്പ്. പയ്യോളി സ്വദേശിയായ പ്രവാസിയ്ക്ക് ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേന വാട്ട്‌സ്ആപ്പിലൂടെ ഭീഷണിപ്പെടുത്തി ഒന്നരക്കോടി രൂപ നഷ്ടപ്പെട്ടു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാർ പ്രവാസിയുമായി വാട്ട്‌സ്ആപ്പിൽ ബന്ധപ്പെട്ടത്. പരാതിക്കാരന് പോപ്പുലർ ഫ്രണ്ടുമായി (പിഎഫ്ഐ) ബന്ധമുണ്ടെന്ന് പറഞ്ഞായിരുന്നു ഭീഷണി.

പ്രവാസിയുടെ എസ്ബിഐ അക്കൗണ്ടിലുള്ള തുക പിഎഫ്ഐയുടെ സാമ്പത്തിക ഇടപാടുകൾക്കായി വിനിയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതായും തട്ടിപ്പുകാർ വിശ്വസിപ്പിച്ചു. തുടർന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടതനുസരിച്ച് എസ്ബിഐ അക്കൗണ്ടിലുള്ള ഒന്നരക്കോടി രൂപ പ്രവാസി അവരുടെ അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തിൽ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.