തൃശൂർ:കൃഷിപ്പണിക്കിടെ കർഷകനെ തേനീച്ച ആക്രമിച്ചു,പാലക്കാട് സ്വദേശി കുമരനെല്ലൂർ കൊടകടവത്ത് വീട്ടിൽ മണിയെ (71) യാണ് തേനീച്ചകൾ ആക്രമിച്ചത്. പാടശേഖരത്ത് കൃഷിയിടത്തിലെ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം.കൂട്ടത്തോടെ എത്തിയ തേനീച്ചകൾ മണിയുടെ ദേഹാസകലം കുത്തുകയായിരുന്നു.
പാടശേഖരത്തുനിന്ന് ഓടിയ മണി റോഡിൽ തളർന്ന് വീഴുകയായിരുന്നു.സംഭവംകണ്ട തൊഴിലുറുപ്പ് തൊഴിലാളികളായ കുമാരൻ, ഷീജ മോഹനൻ, കൊട്ടാരത്തിൽ തങ്ക വടക്കേപ്പുറം സുഭദ്ര, എന്നിവരുടെ ധീരമായ ഇടപെടൽ മൂലം വസ്ത്രം കൊണ്ട് മുഖം മൂടി ഓലക്കെട്ടുകളിൽ തീ കത്തിച്ച് അഞ്ച് പേരും മതനീച്ചയെ അകറ്റിയാണ് മണിയെ രക്ഷിച്ചത്. ഉടമയെത്തിമണിയെ പെരുമ്ബിലാവ് സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.