തിരുവനനന്തപുരം: ആന്‍റിബയോട്ടിക് പ്രതിരോധം എന്നറിയപ്പെടുന്ന ഈ ഗുരുതര സാഹചര്യത്തെ തടയുന്നതിന് ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ തീവ്രയജ്ഞം നടക്കുമ്ബോഴാണ് നിർണായകമായ കണ്ടെത്തല്‍. കേരളത്തിനു പുറമേ, തെലങ്കാനയില്‍നിന്നുള്ള സാമ്ബിളുകളിലും ജീൻ പ്രൊഫൈല്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വ്യവസായികാടിസ്ഥാനത്തില്‍ പ്രൗള്‍ട്രി ഫാമുകള്‍ ആരംഭിച്ചതോടെ കോഴിവളർത്തലിന് വ്യാപകമായി ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്.ഇറച്ചിക്കോഴികളില്‍ മരുന്നുകളെ അതിജീവിക്കുന്ന ബാക്ടീരിയ സാന്നിധ്യമെന്ന് ഐ.സി.എം.ആർ.
ദക്ഷിണേന്ത്യയിലെ ബ്രോയിലർ കോഴികളില്‍ ആന്‍റിബയോട്ടിക് പ്രതിരോധം വർധിക്കുന്നതായി നേരത്തേതന്നെ സൂചനകളുണ്ടെങ്കിലും ഇതിനെ ശാസ്ത്രീമായി സാധൂകരിക്കുന്ന പഠനങ്ങളോ ഡേറ്റകളോ ഉണ്ടായിരുന്നില്ല. വിവിധ മേഖലകളില്‍നിന്ന് കോഴിവിസർജ്യം ശേഖരിക്കുകയും ഡി.എൻ.എ വേർതിരിച്ച് പഠന വിധേയമാക്കുകയുമാണ് സംഘം ചെയ്തത്. ഗ്രാം നെഗറ്റിവ്, ഗ്രാം പോസിറ്റിവ് എന്നിങ്ങനെ രണ്ടുതരത്തിലാണ് ബാക്ടീരിയകളെ തരംതിരിച്ചിരിക്കുന്നതെന്ന് ഡോ. ഷോബി വേളേരി ‘മാധ്യമ’ത്തോട് പറഞ്ഞു. ‘ഏറ്റവും അപകടകാരികളാണ് ഗ്രാം നെഗറ്റിവ് വിഭാഗത്തിലുള്ളവ.