Banner Ads

പട്ടാമ്പി വിളയൂരിൽ നാടകീയ രംഗങ്ങൾ: യുവാവ് നടുറോഡിൽ മദ്യപിച്ച് ബഹളമുണ്ടാക്കി

പാലക്കാട്: പട്ടാമ്പി വിളയുരിൽ നടുറോഡിൽ മദ്യപിച്ച് യുവാവ്. ഇന്നലെ രാത്രിയാണ് യുവാവ് നടുറോഡിൽ മദ്യപിച്ചത്. വിളയൂർ സെൻററിലാണ് സംഭവം. കുപ്പിയും ഗ്ലാസും വെള്ളവുമായി വന്ന യുവാവ് വിളയൂർ സെൻററിൽ നടുറോഡിൽ ഇരുന്നു മദ്യപിക്കുകയായിരുന്നു. ഈ സമയം സ്ത്രീകളും വിദ്യാർത്ഥികളും ഉൾപ്പെടെ നിരവധി യാത്രക്കാരാണ് റോഡിന് അപ്പുറവും ഇപ്പുറവും ഉണ്ടായിരുന്നത്. സംഭവത്തിൽ യുവാവിനെതിരെ നടപടി സ്വീകരിക്കുമെന്ന് കൊപ്പം പോലീസ് അധികൃതം അറിയിച്ചു.