Banner Ads

നെന്മാറയിലെ ‘കൊലയാളി’ക്ക് ഇരട്ട ജീവപര്യന്തം: സജിത വധക്കേസിൽ കോടതി വിധി

പാലക്കാട്:നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ പ്രതി ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതി. കേസ് അപൂർവങ്ങളിൽ അപൂർവമായ ഗണത്തിൽപ്പെടുന്നില്ല എന്ന് വ്യക്തമാക്കിക്കൊണ്ടാണ് പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകിയത്.ഇരട്ട ജീവപര്യന്തം തടവ്.പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

ഈ കേസിലെ ജാമ്യത്തിലിറങ്ങിയ ശേഷം ചെന്താമര സജിതയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയ വിവരവും കോടതിയെ അറിയിച്ചു.സജിത വധക്കേസ് ‘അപൂർവങ്ങളിൽ അപൂർവമായ കേസ് അല്ല’ എന്ന് വിലയിരുത്തി.കൊലപാതകം, തെളിവ് നശിപ്പിക്കൽ, അതിക്രമിച്ചു കടക്കൽ.

നെന്മാറ പോത്തുണ്ടി ബോയൻസ് നഗർ സ്വദേശിനി സജിത 2019 ഓഗസ്റ്റ് 31നാണ് കൊല്ലപ്പെട്ടത്. ഭാര്യയും മകളും തന്നെ വിട്ടുപോകാൻ കാരണം അയൽവാസിയായ സജിതയാണെന്ന സംശയമാണ് ചെന്താമരയെ കൊലപാതകത്തിലേക്ക് നയിച്ചത്.ജിതയുടെ വീടിനകത്ത് ചോര പുരണ്ട് പതിഞ്ഞ ചെന്താമരയുടെ കാൽപ്പാടുകൾ.മൽപ്പിടുത്തത്തിനിടയിൽ കീറി നിലത്ത് വീണ വസ്ത്രം ചെന്താമരയുടേത് തന്നെയെന്ന് ഭാര്യ നൽകിയ മൊഴി.

കേസിലെ സാക്ഷികളുടെ മൊഴികൾ.കഴിഞ്ഞ ദിവസമാണ് പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതി പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ശിക്ഷാ വിധി കേൾക്കാൻ സജിതയുടെ മക്കളും വീട്ടുകാരും കോടതിയിൽ എത്തിയിരുന്നു.