Banner Ads

പവർകട്ട് പേടി വേണ്ട; വേനൽമഴ തുണച്ചു, വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയെന്ന് മന്ത്രി

പാലക്കാട് : സംസ്ഥാനത്ത് ഇനി പവർകട്ടിന് സാധ്യതയില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വേനൽമഴ തുടങ്ങിയതോടെ വൈദ്യുതി പ്രതിസന്ധിയിൽ വലിയ ആശ്വാസമുണ്ടായതായും ലോഡ് ഷെഡിങ് പൂർണ്ണമായി ഒഴിവാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കൃഷ്ണൻകുട്ടി പറഞ്ഞു. മഴയെത്തിയതോടെ വൈദ്യുതി ഉപഭോഗത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ പ്രഖ്യാപിച്ചിരുന്ന പീക്ക് അവർ നിയന്ത്രണങ്ങൾ (വൈകിട്ട് 6 മുതൽ രാത്രി 12 വരെ) ഇന്നലെ ഉണ്ടായിരുന്നില്ലെന്ന് കെഎസ്ഇബി അറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതലാണ് അര മണിക്കൂർ ലോഡ് ഷെഡ്ഡിംഗ് പ്രഖ്യാപിച്ചത്. പ്രകൃതി ചതിച്ചതിനാലാണ് ലോഡ് ഷെഡ്ഡിംഗ് എന്നായിരുന്നു വൈദ്യുതി മന്ത്രിയുടെ വാദം.