Banner Ads

താമരശ്ശേരിയിൽ വെട്ടേറ്റ ഡോക്ടർക്ക് തലയോട്ടിക്ക് പൊട്ടൽ; മൈനർ സർജറിക്ക് വിധേയനാക്കും

വയനാട് : താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ വെട്ടേറ്റ ഡോക്ടർ വിപിന്റെ തലയോട്ടിക്ക് പൊട്ടലുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തലയ്ക്ക് വെട്ടേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് മാറ്റി. തലയോട്ടിക്ക് മൈനർ സർജറി വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അണുബാധ ഉണ്ടാവാതിരിക്കാനാണ്‌ സർജറി. നിലവിൽ ഡോക്ടറെ ന്യൂറോ സർജറി ഐസിയുവിലേക്ക് മാറ്റിയിരിക്കുകയാണ്.

രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ആരോഗ്യനില സാധാരണ നിലയിലാണെന്നും അധികൃതർ അറിയിച്ചു. അമീബിക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരിച്ച ഒൻപത് വയസ്സുകാരിയുടെ പിതാവ് സനൂപാണ് ഡോക്ടറെ ആക്രമിച്ചത്. കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ഇയാൾ ആരോപിച്ചു. മകളെ കൊന്നില്ലേ എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം.സനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.