Banner Ads

എൻ.എസ്.എസിൽ ഭിന്നത രൂക്ഷം: ജി. സുകുമാരൻ നായരുടെ രാജി ആവശ്യപ്പെട്ട് പെരുന്നയിലേക്ക് പ്രതിഷേധ പദയാത്ര

ചങ്ങനാശ്ശേരി : എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ രാജി ആവശ്യപ്പെട്ട് ഒരു വിഭാഗം സമുദായാംഗങ്ങൾ എൻ.എസ്.എസ്. ആസ്ഥാനമായ പെരുന്നയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ആലുവ എൻ.എസ്.എസ്. കർമ്മസമിതിയുടെ നേതൃത്വത്തിൽ ‘മോചനയാത്ര’ എന്ന പേരിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.മാർച്ച് പെരുന്നയിലെ എൻ.എസ്.എസ്. ഹിന്ദു കോളേജിന് സമീപത്തുവെച്ച് പോലീസ് തടഞ്ഞു.

മന്നത്ത് പത്മനാഭൻ സമാധിയിൽ പുഷ്പാർച്ചന നടത്താൻ അനുവദിക്കണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം പോലീസ് തള്ളി.തുടർന്ന്, പോലീസ് തടഞ്ഞ സ്ഥലത്തുവെച്ച് റോഡിൽവെച്ച് മന്നത്ത് പത്മനാഭന്റെ ചിത്രത്തിൽ സമുദായാംഗങ്ങൾ പുഷ്പാർച്ചന നടത്തിമാർച്ച് ആരംഭിച്ച സ്ഥലത്തുവെച്ച് പെരുന്നയിലെ ചില എൻ.എസ്.എസ്. ഭാരവാഹികൾ പ്രതിഷേധം തടയാൻ ശ്രമിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി. എന്നാൽ, ഇവരെ പോലീസ് ഇടപെട്ട് നീക്കി. സമുദായത്തിനുള്ളിൽ നേതൃത്വത്തിനെതിരെ രൂപപ്പെട്ടുവരുന്ന പ്രതിഷേധം ശക്തമാവുകയാണ് ഈ സംഭവത്തോടെ.