
ആലപ്പുഴ : ചെന്നിത്തല സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയുടെ സെമിത്തേരിയിലെ കൈവരികൾ തകർത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. ചെന്നിത്തല മട്ടക്കൽ ഇളംപാത്ത് സ്വദേശി മോബിൻ (26) ചെന്നിത്തല തൃപ്പെരുന്തുറ ഇളമ്പാത്ത് മട്ടക്കൽ സ്വദേശി ജോൺ വർഗീസ് (50) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ഒക്ടോബർ 20-ന് രാത്രിയിലാണ് സെമിത്തേരിയിലെ ഒരു കല്ലറയ്ക്ക് മുന്നിലുണ്ടായിരുന്ന കൈവരി തകർക്കപ്പെട്ടത്. സംഭവത്തിൽ പള്ളി മാനേജിങ് കമ്മിറ്റി മാന്നാർ പോലീസിൽ പരാതി നൽകിയിരുന്നു. മാന്നാർ പോലീസ് ഇൻസ്പെക്ടർ ഡി. രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ ചെന്നിത്തലയിൽനിന്ന് പിടികൂടിയത്.