Banner Ads

ഹോൺ അടിച്ചത് ഇഷ്ടപ്പെട്ടില്ല ; ബസിന് മുന്നിൽ സ്കൂട്ടർ നിർത്തി, ഹെൽമറ്റ് കൊണ്ട് ബസിന്റെ ചില്ല് തകർത്തു

മലപ്പുറം:മലപ്പുറം ഐക്കരപ്പടിയിൽ സ്വകാര്യ ബസിന് നേരെ സ്കൂട്ടർ യാത്രികന്റെ ആക്രമണം. ഹോൺ അടിച്ചതിൽ പ്രകോപിതനായ കൊണ്ടോട്ടി സ്വദേശി ഷംനാദ്, ഹെൽമറ്റ് ഉപയോഗിച്ച് ബസിന്റെ ചില്ല് അടിച്ചു തകർത്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ ബസിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

മഞ്ചേരിയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന മാൻകോ ബസ്, മുന്നിൽ പോവുകയായിരുന്ന ഷംനാദിന്റെ സ്കൂട്ടറിന് ഹോൺ മുഴക്കിയിരുന്നു. ഇതിൽ രോഷാകുലനായി ഷംനാദ് ബസിന് മുന്നിൽ സ്കൂട്ടർ നിർത്തി ഇറങ്ങിവന്ന് ഡ്രൈവറോട് സംസാരിക്കുന്നതിനിടെ ഹെൽമറ്റ് ഉപയോഗിച്ച് സൈഡിലെ ചില്ല് അടിച്ചു പൊട്ടിക്കുകയായിരുന്നുവെന്ന് ബസ് ജീവനക്കാർ പറഞ്ഞു.ബസ് ജീവനക്കാരുടെ പരാതിയെ തുടർന്ന് ഷംനാദ് കൊണ്ടോട്ടി പോലീസ് സ്റ്റേഷനിൽ ഹാജരായി.