Banner Ads

യുകെ വിസ ലഭിച്ചില്ല; കാട്ടാക്കടയിൽ 25കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം : കാട്ടാക്കട പൂവച്ചലിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂവച്ചൽ മുളമൂട് സ്വദേശി അഞ്ജന (25) ആണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. ഉപരിപഠനത്തിനായി യുകെയിലേക്ക് പോകുന്നതിനുള്ള വിസ ലഭിക്കാത്തതിന്റെ വിഷമത്തിലാണ് യുവതി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം.

ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കാട്ടാക്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.