Banner Ads

പോലീസിന്റെ സോഷ്യൽ മീഡിയ ഇടപെടലുകൾക്ക് നിയന്ത്രണം; ഡിജിപി സർക്കുലർ പുറത്തിറക്കി

തിരുവനന്തപുരം :കേരള പൊലീസ് ഇനി സാമൂഹ്യ മാധ്യമങ്ങളിൽ അമിതമായി സജീവമാകേണ്ടെന്ന് ഡിജിപിയുടെ സർക്കുലർ. ഔദ്യോഗിക വിവരങ്ങൾ പങ്കുവെക്കുന്നതിൽ ഇനി മുതൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും, അനാവശ്യമായ ഇടപെടലുകൾ ഒഴിവാക്കണമെന്നുമാണ് നിർദ്ദേശം.

ഡിജിപിയായ ശേഷം റവാഡയുടെ ആദ്യ സർക്കുലറാണിത്. സമീപകാലത്ത് സൈബർ ഇടങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടായ ചില ഇടപെടലുകൾ വിവാദങ്ങൾക്ക് വഴിവെച്ച സാഹചര്യത്തിലാണ് ഡിജിപിയുടെ ഈ സർക്കുലർ.പൊലീസ് യൂണിഫോമിൽ വ്യക്തിഗത അക്കൗണ്ടിൽ ചിത്രം പങ്കുവയ്ക്കരുതെന്നും ഡി.ജി.പിയുടെ ഉത്തരവുണ്ട്.