കോഴിക്കോട് :ഭക്ഷണം കഴിച്ചതിന്റെ പണം ആവശ്യപ്പെട്ടതിന് പിന്നാലെ മദ്യലഹരിയിലായ മധ്യവയസ്‌കൻ ഹോട്ടലിന്റെ ചില്ല് അടിച്ചു തകർത്തു.കോഴിക്കോട് താമരശ്ശേരി അമ്ബായത്തോട് പ്രവർത്തിക്കുന്ന റഹ്മാനിയ ഹോട്ടലിൽ രാവിലെ ഒമ്ബത് മണിയോടെയാണ് സംഭവം.ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ശേഷം പണം നൽകാതെ ഇറങ്ങിപ്പോകാൻ ശ്രമിച്ചപ്പോൾ തടഞ്ഞുവെച്ചതാണ് പ്രകോപനത്തിന് കാരണം.താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പ്രതി കണ്ണൂർ സ്വദേശിയായ ജോസിനെ കസ്റ്റഡിയിൽ എടുത്തു.