Banner Ads

വ്യാജപരാതിക്ക് പിന്നിൽ ദുരൂഹത; പെൺകുട്ടിയെ വീണ്ടും കൗൺസിലിംഗിന് വിധേയമാക്കാൻ പോലീസ്

പത്തനംതിട്ട : പത്തനംതിട്ടയിൽ പതിമൂന്നുകാരി നൽകിയ പീഡന പരാതി വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും കേസ് അത്രവേഗം അവസാനിപ്പിക്കേണ്ടെന്ന തീരുമാനത്തിൽ പോലീസ്.

പ്രണയനൈരാശ്യം കൊണ്ട് മാത്രം ഒരു പെൺകുട്ടി പത്തോളം പേർക്കെതിരെ ഗുരുതരമായ ലൈംഗികാരോപണം ഉന്നയിക്കുമോ എന്ന കാര്യത്തിൽ അന്വേഷണ സംഘത്തിന് ഇപ്പോഴും സംശയമുണ്ട്.

പരാതി വ്യാജമാണെന്ന് വ്യക്തമായതോടെ കേസ് റദ്ദാക്കി അവസാനിപ്പിക്കാൻ കൂടൽ പോലീസ് നീക്കം നടത്തിയിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ ഇടപെടലിനെത്തുടർന്ന് അന്വേഷണം വീണ്ടും ഊർജിതമാക്കുകയായിരുന്നു.

പെൺകുട്ടിയെ ഒരിക്കൽ കൂടി കൗൺസിലിംഗിന് വിധേയമാക്കും. മാനസിക സമ്മർദ്ദത്തിലാണോ മറ്റാരുടെയെങ്കിലും നിർബന്ധത്തിന് വഴങ്ങിയാണോ പത്തുപേരുടെ പേരുകൾ നൽകിയതെന്ന് ഇതിലൂടെ വ്യക്തമാകും.

കൃത്യമായ അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രം കോടതിയിൽ റഫർ ചാർജ് സമർപ്പിച്ചാൽ മതിയെന്ന് ജില്ലാ പോലീസ് മേധാവി നിർദ്ദേശം നൽകി.