Banner Ads

ബാലുശ്ശേരി ബ്ലോക്ക് റോഡിൽ മരണപ്പാച്ചിൽ; ഒരു മാസത്തിനിടെ മൂന്നാമത്തെ മരണം

കോഴിക്കോട്:ബാലുശ്ശേരി ബ്ലോക്ക് റോഡ് ജംഗ്ഷനിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. നടുവണ്ണൂര്‍ കാവുന്തറ സ്വദേശി പീറ്റയുള്ളതില്‍ നവാസ്(46) ആണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. ബാലുശ്ശേരിയിലുള്ള ഭാര്യാ സഹോദരിയുടെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു നവാസ്.

ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറില്‍ എതിർ ദിശയിൽ വന്ന ടിപ്പര്‍ലോറി ഇടിക്കുകയായിരുന്നു. നവാസിന്റെ മരണത്തോടെ ഈ മാസം ഈ ജങ്ഷനിലുണ്ടായ അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.