
പാലക്കാട്: കൂറ്റനാട് കട്ടിൽമാടത്ത് റോഡിൽ വീണ ബൈക്ക് യാത്രികൻ ബസ്സിനടിയിൽ നിന്ന് രക്ഷപ്പെട്ടത് തലനാഴിരക്ക്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. പാതയോരത്ത് നിന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യാത്രക്കാരൻ റോഡിലേക്ക് വീണു.
തൊട്ട് പുറകെ വന്ന സ്വകാര്യ ബസ് ഡ്രൈവറുടെ സമയോജിത ഇടപെടലിലൂടെ ബസ് നിർത്തിയതിനാൽ യാത്രക്കാരൻ രക്ഷപെട്ടു. അല്ലെങ്കിൽ ഇയാളുടെ ശരീരത്തിലൂടെ ബസ് കയറുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.