തലശേരി : തലശേരി ടൗൺ പൊലീസ് തിരുവങ്ങാട് മണോളി കാവിന് സമീപത്തെ വീട്ടിൽ നടത്തിയ റെയ്ഡിൽ മാരകായുധങ്ങളുടെ ശേഖരം പിടിച്ചെടുത്തു. വീട്ടിൽ നടത്തിയ പരിശോധനയിൽ അപകടകരമായ ആയുധങ്ങളുടെ ഒരു നിര കണ്ടെത്തി. ഇത് കൂടുതൽ അന്വേഷണത്തിന് കാരണമായി. ആർ എസ്എസ് പ്രവർത്തകൻ റൺദീപിന്റെ വീട്ടിൽ നിന്നാണ് മാരകായുധങ്ങൾ കണ്ടെടുത്തത്. 2 ചൂണ്ട വാളുകൾ (61 സെന്റിമീറ്റർ വീതം നീളം), 1 എസ് ആകൃതിയിലുള്ള കത്തിയുമാണ് (23 സെന്റീമീറ്റർ നീളം) പിടികൂടിയത്. തലശേരി എസ്.ഐ വിപി ൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.
അങ്കമാലി പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ഒരു കൊലക്കേസിലെ പ്രതികള്‍ക്ക് സംരക്ഷണം നല്‍കിയിട്ടുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് തലശേരി ടൗണ്‍ പോലീസ് രണ്‍ദീപിൻ്റെ വീട് ചെയ്തത്. മാരകായുധങ്ങള്‍ സൂക്ഷിച്ചതിന് ഇയാള്‍ക്കെതിരെ കേസ് ചാർജ് ചെയ്തിട്ടുണ്ട്. രണ്‍ദീപ് ഇപ്പോൾ ഒളിവിലാണ്. ആർ.എസ്.എസ് പ്രവർത്തകനായ രണ്‍ദീപ് തലശേരി ടൗണ്‍പൊലിസ് സ്റ്റേഷൻ പരിധിയിലുള്ള നിരവധി കേസുകളിലെ പ്രതിയാണ്.
എറണാകുളം കറുകുറ്റി പാലിശേരിയിലെ രഘുവിനെ (35) കൊലപ്പെടുത്തിയ കേസിലെ പ്രതികളെ രണ്‍ദീപ് ഒളിവില്‍ താമസിപ്പിച്ചുവെന്ന വിവരം പോലീസിന് ലഭിച്ചിരുന്നു. എടക്കോട് മിച്ചഭൂമിയില്‍ താമസിക്കുന്ന സതീഷിനെയും കൂട്ടുപ്രതിയെയും ഒളിവില്‍ പോവാൻ സഹായിച്ചുവെന്ന് വിവരം അങ്കമാലി പോലീസ് തലശേരി ടൗണ്‍ പൊലിസിന് കൈമാറി. പ്രതിക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.