Banner Ads

പുടിൻ പിന്തുണ അറിയിച്ചതിന് പിന്നാലെ ; മാരകമായ യുദ്ധക്കപ്പൽ റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക്

ന്യൂഡൽഹി:പുടിൻ പിന്തുണ അറിയിച്ചതിന് പിന്നാലെ മാരകമായ യുദ്ധക്കപ്പൽ റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക്. ഇന്ത്യയുടെ നാവികക്കരുത്ത് വർധിപ്പിച്ചു കൊണ്ട് ലോകത്തിലെ ഏറ്റവും നൂതനമായ സ്റ്റെൽത്ത് യുദ്ധക്കപ്പലുകളിലൊന്നായ തമാൽ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറാൻ ഒരുങ്ങുകയാണ് റഷ്യ. റഷ്യയിലെ യാന്തർ ഷിപ്പ്യാർഡിൽ നിർമ്മിച്ച ഈ ഗൈഡഡ് മിസൈൽ ഫ്രിഗേറ്റ്, മാരകമായ ബ്രഹ്മോസ് മിസൈൽ വിക്ഷേപിക്കാൻ പാകത്തിനാണ് സജ്ജീകരിച്ചിരിക്കുന്നത്.

നാല് തൽവാർ ക്ലാസ് സ്റ്റെൽത്ത് ഫ്രിഗേറ്റുകളുടെ നിർമ്മാണത്തിനായുള്ള 2016 ലെ ഇന്തോ-റഷ്യൻ കരാറിന്റെ ഭാഗമാണിത്. രണ്ടെണ്ണം റഷ്യയിലും രണ്ടെണ്ണം ഇന്ത്യയിലുമാണ് നിർമ്മിക്കുന്നത്.ഏകദേശം 200 നാവിക ഉദ്യോഗസ്ഥർക്ക് ഇതിൽ പരിശീലനം നൽകുകയും ചെയ്തു.ഐഎൻഎസ് തമാൽ എന്ന പേരിൽ കമ്മീഷൻ ചെയ്യുന്ന 3,900 ടൺ ഭാരമുള്ള പുതിയ ഫ്രിഗേറ്റ്, ആയുധങ്ങൾ പ്രയോഗിക്കുന്നതുൾപ്പെടെയുള്ള എല്ലാ നിർണായക പരീക്ഷണങ്ങളും പൂർത്തിയാക്കിയ ശേഷം, ഒരു മാസത്തിനുള്ളിൽ കലിനിൻഗ്രാഡിൽ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറാൻ സാധ്യതയുണ്ട്.

2016 ഒക്ടോബറിൽ ഇന്ത്യ റഷ്യയുമായി നാല് നവീകരിച്ച ക്രിവാക് III ക്ലാസ് ഫ്രിഗേറ്റുകൾക്കായികരാർ ഒപ്പിട്ടിരുന്നു. ആദ്യ രണ്ടെണ്ണം ഏകദേശം 8,000 കോടി രൂപയ്ക്ക് ഇറക്കുമതി ചെയ്യും. മറ്റ് രണ്ടെണ്ണുമായ ട്രിപുട്ട്, തവസ്യ എന്നിവ ഗോവ കപ്പൽശാലയിൽ ഏകദേശം 13,000 കോടി രൂപ ചെലവിൽ സാങ്കേതികവിദ്യ കൈമാറ്റം ചെയ്യുകൊണ്ട് നിർമ്മിക്കുന്നു.

ആദ്യത്തെ ഫ്രിഗേറ്റ്. 125 മീറ്റർ നീളമുള്ള ഐഎൻഎസ് തുഷിൽ ഫ്രെബ്രുവരി 14 നു റഷ്യയിൽ നിന്ന് കാർവാറിൽ എത്തി. 2003-2004 മുതൽ നാവികസേനയിൽ ഇതിനകം ഉൾപ്പെടുത്തിയിട്ടുള്ള ആറ് റഷ്യൻ ഫ്രിഗേറ്റുകൾ, മൂന്ന് തൽവാർ ക്ലാസ്, മൂന്ന് ടെഗ് ക്ലാസ് യുദ്ധക്കപ്പലുകൾ എന്നിവയ്ക്ക് പുറമേയാണ് ഈ നാല് പുതിയ യുദ്ധക്കപ്പലുകൾ

Leave a Reply

Your email address will not be published. Required fields are marked *