
കണ്ണൂർ:സംഭവത്തില്‍ ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി കേസെടുത്തിരുന്നു. ദിവ്യയുടെ മുൻകൂർ ജാമ്യഹരജി തലശ്ശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻറ് പി.പി. ദിവ്യക്കെതിരായ സൈബർ ആക്രമണത്തില്‍ പൊലീസ് കേസെടുത്തു.ദിവ്യയുടെ ഭർത്താവ് വി.പി. അജിത്ത് നല്‍കിയ പരാതിയിലാണ് കണ്ണപുരം പൊലീസ് കേസെടുത്തത്. യാത്രയയപ്പ് യോഗത്തിനിടെ ദിവ്യ നടത്തിയ പരാമർശങ്ങളാണ് നവീൻ ബാബുവിന്റെ മരണത്തില്‍ കലാശിച്ചത്.