
പത്തനംതിട്ട : തിരുവല്ലയിൽ പതിനാല് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റിലായി. ബംഗാൾ സ്വദേശികളാണ് പിടിയിലായത്. ഇവർക്കെതിരെ പോക്സോ (POCSO) വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്തു.
തിരുവല്ലയിൽ താമസിക്കുന്ന അതിഥി തൊഴിലാളികളുടെ പതിനാല് വയസ്സുള്ള മകളാണ് പീഡനത്തിന് ഇരയായത്. കുട്ടിയുടെ മാതാപിതാക്കൾ ജോലിക്ക് പോയ സമയത്താണ് പ്രതികൾ വീട്ടിൽ അതിക്രമിച്ച് കയറിയത്. വീട്ടിലുണ്ടായിരുന്ന ഒന്നര വയസ്സുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷമാണ് പ്രതികൾ പതിനാല് കാരിയെ പീഡിപ്പിച്ചത്. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.