
സിപിഐഎം ബ്രാഞ്ച് സെക്രട്ടറി പോക്സോ കേസിൽ അറസ്റ്റിൽ പുതുനഗരം ചെട്ടിയത്തുകുളമ്ബ് ബ്രാഞ്ച് സെക്രട്ടറി വാരിയത്തുകുളം എൻ ഷാജിയാണ് (35) അറസ്റ്റിലായത്.ചൊവ്വാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
ഷാജിയുടെ കടയിൽ ജേഴ്സി വാങ്ങാൻ എത്തിയ പത്താം ക്ലാസ് വിദ്യാർഥിക്ക് നേരെയാണ് അതിക്രമമുണ്ടായത്.ഷാജി വിദ്യാർഥിയുടെ അടുത്ത് സ്വകാര്യഭാഗം പ്രദർശിപ്പിക്കുകയും, തിരികെ വിദ്യാർഥിയോട് സ്വകാര്യഭാഗം കാണിക്കാൻ ആവശ്യപ്പെടുകയും, തുടർന്ന് കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിക്കുകയും ചെയ്തു എന്നാണ് പരാതി.
കുട്ടിയുടെ രക്ഷിതാക്കൾ പുതുനഗരം പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കേസെടുക്കുകയായിരുന്നു. അറസ്റ്റിലായ ഷാജിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.