
തൃശൂർ : കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കിഴുപ്പിള്ളിക്കര നളന്ദ സ്കൂളിന് സമീപം കാട്ടുതിണ്ടിയിൽ സന്തോഷ്, ഭാര്യ ഷിനി എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കിടന്നത്. രണ്ട് പേരുടെയും ശരീരത്തിൽ വെട്ടേറ്റ പാടുകളുണ്ട്.
മരിച്ച സന്തോഷിന്റെ കൈയിൽ വെട്ടരിവാൾ ഉണ്ടായിരുന്നതായി വിവരമുണ്ട്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകളും അന്വേഷണവും ആരംഭിച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.