Banner Ads

ബംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു; കൊല്ലം സ്വദേശി അറസ്റ്റിൽ

ബംഗളൂരു : ബംഗളൂരുവിൽ ലോഡ്ജിൽ മലയാളി നഴ്സിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പത്തനംതിട്ട അടൂർ സ്വദേശിനി ഗംഗ (22) ആണ് മരിച്ചത്. തവക്കൽ മസ്താൻ ദർഗയ്ക്ക് സമീപമുള്ള ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൊല്ലം സ്വദേശിയായ ഗോകുൽ കൃഷ്ണ (23)യെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ നഴ്സിംഗ് പഠനകാലത്താണ് ഗംഗയും ഗോകുൽ കൃഷ്ണയും പരിചയപ്പെട്ടത്.

നാലുവർഷമായി ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് വിവരം. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. ഗോകുൽ കൃഷ്ണയെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ലോഡ്ജിലെത്തിച്ച സാഹചര്യവും കൊലപാതകത്തിലേക്ക് നയിച്ച സംഭവങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.