
മലപ്പുറം:തേങ്ങ പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ദമ്പതികൾക്ക് ഷോക്കേറ്റു. ചേളങ്ങാരി ആലുങ്ങൽ സ്വദേശി വേലായുധൻ, ഭാര്യ ശാന്ത എന്നിവർക്കാണ് ഷോക്കേറ്റത്. വീടിനു സമീപത്തുള്ള തെങ്ങിൽ നിന്ന് തേങ്ങ എടുക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.
ഇരുമ്പു തോട്ടി ഉപയോഗിച്ച് തേങ്ങ പറിക്കാൻ ശ്രമിക്കുന്നതിനിടെ ബാലന്‍സ് തെറ്റി തോട്ടി വൈദ്യുതി ലൈനിൽ തട്ടി. ഇതോടെ തേങ്ങപറിച്ചുകൊണ്ടിരുന്ന വേലായുധന് ഷോക്കേറ്റു. ഇത് കണ്ട് ഭര്‍ത്താവിനെ രക്ഷിക്കാൻ ശ്രമിച്ച ശാന്തക്കും വൈദ്യുതാഘാതമേറ്റു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.