
കൊച്ചി: കേരളത്തിന് അനുവദിച്ച മൂന്നാമത്തെ വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ചടങ്ങുമായി ബന്ധപ്പെട്ട് വിവാദം. എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥികളെക്കൊണ്ട് ഗണഗീതം പാടിച്ചതിൻ്റെ വീഡിയോ ദക്ഷിണ റെയിൽവേയുടെ ഔദ്യോഗിക ‘എക്സ്’ (X) പ്ലാറ്റ്‌ഫോമിൽനിന്ന് നീക്കം ചെയ്തു.
ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാർഥികൾ ട്രെയിനിൻ്റെ അകത്തുനിന്നാണ് ഗണഗീതം ആലപിച്ചത്.ഈ ദൃശ്യങ്ങൾ ദക്ഷിണ റെയിൽവേ ഔദ്യോഗികമായി പങ്കുവെച്ചെങ്കിലും, വിമർശനം ഉയർന്നതിനെത്തുടർന്ന് പിന്നീട് വീഡിയോ നീക്കം ചെയ്യുകയായിരുന്നു.കേരളത്തിന് അനുവദിച്ച മൂന്നാം വന്ദേഭാരത് ട്രെയിൻ ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഫ്ലാഗ് ഓഫ് ചെയ്തു.
റൂട്ട് എറണാകുളം – ബെംഗളൂരു യാത്രാദൂരം: 608 കിലോമീറ്റർ (9 മണിക്കൂർ) എറണാകുളം, തൃശൂർ, ഷൊർണൂർ, പാലക്കാട്, പൊദന്നൂർ, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപേട്ടൈ, കൃഷ്ണരാജപുരം, കെഎസ്ആർ ബെംഗളൂരു എന്നിവയാണ് ഈ റൂട്ടിലെ സ്റ്റോപ്പുകൾ.