Banner Ads

പ്രസംഗത്തിലെ വിവാദ പരാമർശം: യാഥാർത്ഥ്യം വ്യക്തമാക്കി വി.ഡി. സതീശൻ

തിരുവനന്തപുരം: താൻ സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. പ്രസംഗം മുഴുവനായി കേൾക്കാത്തതുകൊണ്ടാണ് ഇത്തരം വിവാദങ്ങൾ ഉണ്ടാകുന്നത്. “അമ്മ മരിച്ചിട്ട് 27 വർഷമായെങ്കിലും ആ കൈപ്പുണ്യം ഇന്നും നാവിലുണ്ട്. അത്തരം നല്ല രുചികൾ മക്കൾക്ക് പകർന്നുനൽകണം എന്നാണ് ഞാൻ പറഞ്ഞത്,” അദ്ദേഹം വിശദീകരിച്ചു.എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്റെ സസ്പെൻഷൻ വിഷയത്തിൽ യാതൊരു ധൃതിയും കാണിക്കാതെ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയാണ് മുന്നോട്ടുപോയത്.

ആദ്യ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചില ഉദ്യോഗസ്ഥരെയും, രണ്ടാമത്തെ റിപ്പോർട്ട് വന്നതോടെ ആവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി എ.ഡി.ജി.പിയെയും സസ്പെൻഡ് ചെയ്തു.മാധ്യമ വാർത്തകളുടെ മാത്രം അടിസ്ഥാനത്തിൽ നടപടിയെടുക്കാനാകില്ല. രണ്ട് മാസത്തിനുള്ളിൽ നിയമപരമായ നടപടികൾ പൂർത്തിയാക്കി.കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചാണ് തീരുമാനമെടുത്തത് എന്നതിനാലാണ് ട്രിബ്യൂണലിൽ നിന്ന് ഇതിനെതിരെ സ്റ്റേ ലഭിക്കാതിരുന്നത്.

പദ്ധതികൾ വൈകുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക നഷ്ടം ഒഴിവാക്കാൻ പൊതുഭരണ വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ചു പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു.സർക്കാരിന്റെ ഉടമസ്ഥതയിലുള്ള മുഴുവൻ വസ്തുവകകളും ഉൾപ്പെടുത്തി പ്രത്യേക പോർട്ടലും സമഗ്രമായ അസറ്റ് രജിസ്റ്ററും തയ്യാറാക്കും.കാലഹരണപ്പെട്ടതും പരസ്പരവിരുദ്ധവുമായ നിയമങ്ങൾ ഭേദഗതി ചെയ്യും. ബിസിനസ് സൗഹൃദ അന്തരീക്ഷത്തിനായി നിയമങ്ങൾ ആധുനികവൽക്കരിക്കുകയും സെക്രട്ടറിമാരുടെ പ്രത്യേക ‘എംപവേഡ് കമ്മിറ്റി’ രൂപീകരിക്കുകയും ചെയ്യും.

ലേബർ കോഡ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ഉടൻ തന്നെ എല്ലാ തൊഴിലാളി സംഘടനകളുമായും ചർച്ച നടത്തും.ആഗോള അയ്യപ്പ സംഗമ വേദിയിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കത്ത് വായിച്ചത് ആർക്ക് വേണ്ടിയാണെന്ന് പിണറായി വിജയൻ മറുപടി പറയണമെന്നും സതീശൻ ആവശ്യപ്പെട്ടു.