Banner Ads

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പോളിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് ; പ്രിയങ്ക ഗാന്ധി

പുല്‍പ്പള്ളി: കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരനായ പാക്കം തിരുമുഖത്ത് തേക്കിന്‍കൂപ്പില്‍ വെള്ളച്ചാലില്‍ പോളിന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി കണ്ടു.മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ പ്രിയങ്ക ഗാന്ധി വന്യജീവി ആക്രമണം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്ന് ഉറപ്പുനല്‍കി.

പുല്‍പ്പള്ളിയില്‍ വച്ചാണ് പോളിന്റെ ഭാര്യ സാലി പോള്‍, മകള്‍ സോന പോള്‍ എന്നിവരെ പ്രിയങ്ക ഗാന്ധി സന്ദർശിച്ചത്. പോളിന് ആവശ്യമായ വിദഗ്ധ ചികിത്സ വൈകിയ വയനാട്ടിലെ ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തയാണ് തന്റെ അച്ഛന്റെ ജീവൻ നഷ്ടപ്പെടുത്തിയതെന്ന് പോളിന്റെ മകള്‍ സോന പോള്‍ പ്രിയങ്കയെ ധരിപ്പിച്ചു. കുറുവാ ദ്വീപിലേക്കുള്ള വനപാതയില്‍ ചെറിയാമല ജങ്ഷനില്‍വെച്ചാണ് ജോലിക്കിടെ പോളിനെ കാട്ടാന ആക്രമിക്കാൻ ഇടയായത്.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ രക്ഷാപ്രവർത്തനത്തില്‍ സജീവമായിരുന്ന പുല്‍പ്പള്ളി ഓഫ്റോഡേഴ്സ് ക്ലബ് അംഗങ്ങളോട് സംസാരിച്ച പ്രിയങ്ക ഗാന്ധി അവരെ അഭിനന്ദിച്ചു .ചൂരല്‍മല ദുരന്തത്തില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിലുമെല്ലാം വലിയ പങ്കാണ് ജീപ്പുകള്‍ ഉപയോഗിച്ച്‌ ഓഫ് റോഡെഴ്സ് ക്ലബ് നിർവ്വഹിച്ചത് എന്ന് അവർ അനുസ്മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *