
കണ്ണൂർ: വേങ്ങാട് പഞ്ചായത്തിലെ കീഴത്തൂരിൽ കോൺഗ്രസ് ഓഫിസിന് നേരെ വ്യാപക അക്രമം. കീഴത്തൂർ ജങ്ഷനിലെ ‘രാജീവ് ഭവൻ’ കോൺഗ്രസ് ഓഫിസാണ് ഒരു സംഘം അക്രമികൾ അടിച്ചുതകർത്തത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.അക്രമത്തിൽ ഓഫിസിന്റെ ജനൽ ചില്ലുകൾ പൂർണ്ണമായും തകർന്നു. ഓഫിസിന് മുന്നിലെ കൊടിമരം അക്രമികൾ പിഴുതെറിഞ്ഞു. അകത്തെ ഫർണിച്ചറുകളും മറ്റ് രേഖകളും നശിപ്പിച്ച നിലയിലാണ്.
രാവിലെ ഓഫിസ് തുറക്കാനെത്തിയ പ്രവർത്തകരാണ് അക്രമ വിവരം ആദ്യം അറിയുന്നത്.പ്രദേശത്ത് സമാധാന അന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണ് നടന്നതെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്നും കുറ്റക്കാരെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. പ്രദേശത്ത് കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാൻ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.