
പാലക്കാട്: മുതുതല കൊഴിക്കോട്ടിരിയിൽ വൻ വാറ്റുകേന്ദ്ര വേട്ടയുമായി പട്ടാമ്പി എക്സൈസ് സംഘം. മണ്ണിനടിയിൽ നാലു ബാരലുകളിലായി സൂക്ഷിച്ചിരുന്ന 750 ലിറ്റർ ചാരായം വാറ്റുന്നതിനു പാകപ്പെടുത്തിയ വാഷും ഒരു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി.പട്ടാമ്പി എക്സൈസ് റേഞ്ച് ഓഫീസ് അധികൃതരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്.
മുതുതല കൊഴിക്കോട്ടിരിയില് കണ്ണാടിച്ചിക്കുളത്തിനു സമീപത്ത് മണ്ണിനടിയിൽ നാലു ബാരലുകളിലായി ചാരായം വാറ്റുന്നതിനു പാകപ്പെടുത്തി സൂക്ഷിച്ചിരുന്ന 750 ലിറ്റർ വാഷും ഒരു ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കണ്ടെത്തി. എക്സൈസിനു ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
പട്ടാമ്പി എക്സൈസിലെ അസി: എക്സൈസ് ഇൻസ്പെക്ടർ (Gr)മാരായ സൽമാൻ റസാലി , പ്രസന്നൻ, കെ. മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫീസർമാരായ നന്ദു, ജയേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റയ്ഡ്. പ്രതികളായി ആരെയും കണ്ടെത്താനായിട്ടില്ല. പ്രതികൾക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുള്ളതാണ്.