
അമേരിക്കയുടെ 47-ാമത് പ്രസിഡന്റ് പദത്തിലേക്ക് ചുവടുവയ്ക്കുന്ന ഡോണള്‍ഡ് ട്രംപിന് ആശംസ അറിയിച്ചു പ്രധാന മന്ത്രി നരേന്ദ്ര മോദി.ആഗോള സമാധാനത്തിനും സമൃദ്ധിക്കും നമുക്ക് ഒത്തൊരുമിച്ച് പ്രവർത്തിക്കാമെന്നും നരേന്ദ്ര മോദി എക്സില്‍ കുറിച്ച അഭിനന്ദന സന്ദേശത്തില്‍ പറഞ്ഞു. മുൻ കാലയളവിലെ വിജയകരമായ പ്രവർത്തനങ്ങള്‍ പോലെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രമായ തന്ത്രപരമായ പങ്കാളിത്തം കുടുതല്‍ ശക്തിപ്പെടുത്തുന്നതിനും സഹകരണം പുതുക്കാനും ഞാൻ ആഗ്രഹിക്കുന്നു. നമ്മുടെ ജനങ്ങളുടെ ഉന്നമനത്തിനും ആഗോള സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും നമുക്കൊരുമിച്ച് പ്രവർത്തിക്കാം’- നരേന്ദ്ര മോദി കുറിച്ചു.