ഇടുക്കി: പരുന്തുംപാറ സർക്കാർഭൂമിയിൽ കോൺക്രീറ്റ് കുരിശ് സ്ഥാപിച്ചതിന് കേസെടുത്ത് പൊലീസ്,ചങ്ങനാശ്ശേരി തൃക്കൊടിത്താനം കൊട്ടാരത്തിൽ സജിത്ത് ജോസഫിനെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാൾ കൈയേറി കൈവശംവെച്ചിരുന്ന ഭൂമിയിലാണ് പുതിയ കോൺക്രീറ്റ് കുരിശ് സ്ഥാപിച്ചത്.
ഇടുക്കി കളക്ടറുടെ നിരോധനാജ്ഞ നിലനിൽക്കുന്ന പരുന്തുംപാറയിലെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് കൂറ്റൻ കോൺക്രീറ്റ് കുരിശ് പണിതത്. തിങ്കളാഴ്ച വൈകീട്ട് കുരിശ് പൊളിച്ചുനീക്കിയിരുന്നു. എൽ.ആർ. തഹസിൽദാർ എസ്.കെ. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം പരുന്തുംപാറയിലെത്തി കുരിശ് പൊളിച്ചുനീക്കിയത്.എൽ.ആർ. തഹസിൽദാർ വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിലെത്തി സജിത്ത് ജോസഫിനെതിരെ പരാതി നൽകിയിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ എഫ്ഐആർ രജിസ്റ്റർ ചെയ്യിരിക്കുന്നത്.നിരോധനാജ്ഞ ലംഘിച്ച് നിർമാണപ്രവൃത്തി നടത്തി എന്നാണ് സജിത്തിനെതിരെയുള്ള പ്രധാന പരാതി.പരുന്തുംപാറ എസ്ഐടി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ അനിൽ കെ. നരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ ബെഞ്ച് പരിഗണിക്കും. റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിലും കൈയേറ്റം കണ്ടെത്തിയിരുന്നു. തുടർന്നാണ് റവന്യൂവകുപ്പ് സജിത്ത് ജോസഫിന് സ്റ്റോപ്പ് മെമ്മോ നൽകിയത്.