Banner Ads

ചെല്ലാനം തീരത്ത് ആശങ്ക: മത്സ്യബന്ധനത്തിന് പോയ 5 പേരെ കാണാതായി.

കൊച്ചി:ചെല്ലാനം കണ്ടക്കടവ് തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളെ കാണാതായി. കണ്ടക്കടവ് സ്വദേശികളായ സെബിൻ, പാഞ്ചി, കുഞ്ഞുമോൻ, പ്രിൻസ്, ആന്റപ്പൻ എന്നിവരെയാണ് കാണാതായത്.

KL03 4798 എന്ന നമ്പറിലുള്ള ‘ഇമ്മാനുവൽ’ എന്ന ഒറ്റ എൻജിൻ ഘടിപ്പിച്ച വള്ളത്തിലാണ് ഇവർ ഇന്ന് പുലർച്ചെ നാല് മണിക്ക് കടലിലേക്ക് പോയത്. സാധാരണഗതിയിൽ രാവിലെ 9 മണിയോടെ മടങ്ങിയെത്തേണ്ടതായിരുന്നു. എന്നാൽ നിശ്ചിത സമയത്ത് തിരിച്ചെത്താതെ വന്നതോടെയാണ് തിരച്ചിൽ ആരംഭിച്ചത്.

കാണാതായവർക്കായി കോസ്റ്റ് ഗാർഡ്, ഇന്ത്യൻ നേവി എന്നിവയുടെ സഹായത്തോടെ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ചെല്ലാനം തീരത്ത് ആശങ്ക പടർന്നിരിക്കുകയാണ്.