Banner Ads

കമ്പനി മാനദണ്ഡങ്ങൾ പാലിച്ചോ എന്ന് പരിശോധിക്കും; കള്ളാടിയിൽ ദ്രുതഗതിയിലുള്ള അന്വേഷണത്തിന് സർക്കാർ

കൽപ്പറ്റ : വയനാട് കള്ളാടി തുരങ്കപാത നിർമാണമേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തവുമായി ബന്ധപ്പെട്ട് മീനാക്ഷിപ്പുഴയിൽ ഇന്ന് പരിശോധന നടത്തുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി സിദ്ദിഖ്. മൂന്നാമത്തെ സോൺ കേന്ദ്രീകരിച്ച്‌ പൂർണ പരിശോധന നടത്തും. പ്രത്യേക അന്വേഷണ കമ്മീഷനെയും വിദഗ്ധ സമിതിയെയും മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

തുരങ്കപാത നിർമാണത്തിൽ ഏർപ്പെട്ടിരുന്ന കമ്പനി സുരക്ഷാ മാനദണ്ഡങ്ങളും നിർദേശങ്ങളും കൃത്യമായി പാലിച്ചിരുന്നോ എന്ന കാര്യം വിശദമായി പരിശോധിക്കും. ദേശാഭിമാനിയ്ക്ക് എന്തും പറയാം. ആദ്യം അന്വേഷണ റിപ്പോർട്ട് വരട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി.

വിവാദങ്ങൾക്ക് പിന്നാലെ പോകാൻ ഇപ്പോഴില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പദ്ധതി കൊണ്ടുവന്നത് ആരാണെന്നും പദ്ധതിയുമായി മുന്നോട്ടുപോയതും മൂന്ന് തവണ ഉദ്ഘാടനങ്ങൾ സംഘടിപ്പിച്ചതും ആരാണെണെന്നും എല്ലാവർക്കും അറിയാമെന്നും മന്ത്രി വ്യക്തമാക്കി.